Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Britain Diocese

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത "കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സം​ഗ​മം 2026' ജൂ​ൺ 20ന്

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ൺ 20ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

രൂ​പ​ത രൂ​പീ​കൃ​ത​മാ​യി പ​ത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​വ​ർ​ഷ​ത്തി​ൽ ബ​ർ​മിം​ഗ്ഹാ​മി​ലെ Our Lady of the Assumption RC Church, Maryvale ന​ട​ക്കു​ന്ന ഈ ​ഒ​ത്തു​ചേ​ര​ൽ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 9.30ന് ​പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ തു​ട​ർ​ന്ന് യാ​മ പ്രാ​ർ​ഥ​ന ന​ട​ക്കും. തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ക്ലാ​സ്, ഇ​ന്‍റ​റാ​ക്ഷ​ൻ സെ​ഷ​ൻ​സ് എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

രൂ​പ​ത​യി​ലെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 350-ഓ​ളം കു​ടും​ബ കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സ് ഇ​ത്ത​വ​ണ​ത്തെ കു​ടും​ബ കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് റ​വ.ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​മ്പു​റ​ത്തു ന​യി​ക്കു​ന്ന ലീ​ഡേ​ഴ്സ് സെ​ഷ​ൻ, തു​ട​ർ​ന്ന് ചോ​ദ്യോ​ത്ത​ര സെ​ഷ​നും തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡെ​ലി​ഗേ​റ്റ്സ് മീ​റ്റും പി​താ​വു​മാ​യു​ള്ള പ്ര​ത്യേ​ക സം​വാ​ദ സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും.

രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്, ചാ​ൻ​സ​ല​ർ റ​വ.ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്, കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.ഫാ. ​ജി​ബി​ൻ വാ​മ​റ്റ​ത്തി​ൽ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കു​ടും​ബ കൂ​ട്ടാ​യ്മാ ക​മ്മീ​ഷ​ൻ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​നോ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജെ​യ്‌​നി ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് പി​ന്നീ​ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, വൈ​കു​ന്നേ​രം സ്നാ​ക്കു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Latest News

Corehub Up